തൃശൂര്‍ ഭാഷ എല്ലാവര്ക്കും നല്ല പരിചയം കാണും. നല്ല മേലോടി ഉള്ള ഭാഷ അതാണ് ഞാന്‍ കണ്ട ഒരു പ്രത്യേകത. കേരളത്തിലെ ഭാഷാ വ്യതിയാനങ്ങളില്‍ തൃശൂര്‍ തന്നെ ആണ് നല്ലത്. തിരുവനന്തപുരം ഭാഷയും ഒരു പ്രത്യേകത ഉള്ളതാണ്. എന്തെരെടി വെള്ളങ്ങളൊക്കെ കുടിച്ചാ ... വ്യാപാരങ്ങളൊക്കെ എങ്ങനെ .. മമ്മുട്ടി ഇതു നല്ല രീതിയില്‍ അവതരിപ്പിച്ചു, രാജമാണിക്യത്തില്‍. ഏറണാകുളം ഭാഷയും (എന്റെ) നല്ല കൌതുകം ഉള്ളത് തന്ന്നെ. അങ്ങോട്ട് , എങ്ങോട്ട് അങ്ങനെ പോകും അത്. പിന്നെ ഒന്നും മനസ്സിലാകാത്ത മലപ്പുറം കാസര്‍ഗോഡ് , കണ്ണൂര്‍ ഭാഷകള്‍. 'മദ്യ' തിരുവിതാംകൂര്‍ ഭാഷയും ഉണ്ട്. പിണറായി വിജയന്‍ടെ കണ്ണൂര്‍ ഭാഷാ മനസ്സിലാകും, കുഞ്ഞാലി കുട്ടിയുടെ മലപ്പുറം ഭാഷയും ഓക്കേ. എഞ്ചിനീയറിംഗ് കോളേജ് അന്നൊക്കെ കേരളത്തിന്റെ ഒരു പ്രതിരൂപം ആയിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരോന്തോരം വരെ. പിന്നെ കുറെ നോര്‍ത്ത് ഇന്ത്യന്‍ മലയാളികളും ( മലയാളം കുറച്ച് കുരച്ചു ) പിന്നെ കുറെ നോണ്‍ മലയാളികളും. ഇപ്പൊ എല്ലായിടത്തും എഞ്ചിനീയറിംഗ് കോളേജുകള്‍ കൂണ്‍ പോലെ വളര്ന്നു വന്നതിനാല്‍ പഴയ ഒരു അന്തരീക്ഷം ഇല്ല എന്നാണ് എന്റെ ഒരു നിരീക്ഷണം.
ആദ്യമൊക്കെ എനിക്ക് തൃശൂര്‍ ഭാഷ മനസ്സിലാകില്ലായിരുന്നു. എന്തുട്ടാ ഈ പരേനെ എന്ന് ചിന്തിച്ചു ഇരിക്കും. പിന്നെ ഒരു വാശി ആയി. പഠിച്ചെടുക്കാന്‍. ടെക്സ്റ്റ് ബുക്കില്‍ ഇല്ലാത്ത എന്തും പഠിക്കാന്‍ പണ്ടും വല്യ താത്പര്യം ആയിരുന്നല്ലോ. തൃശൂര്‍ ഭാഷ പഠിച്ചതിനു ശേഷം പരീക്ഷയും ഇല്ല. അപ്പൊ പിന്നെ അതൊരു വാശിയായി എടുത്തു. ത്രിസ്സുര്‍ക്കാരുമായി കൂടുതല്‍ വര്ത്തമാനം പറയാന്‍ തുടങ്ങി. ആദ്യമൊക്കെ ഗണപതി മഹാഭാരതം എഴുതിയ പോലെ ആയിരുന്നു. ഒന്നും മനസ്സിലാകില്ല എന്നാലും യേസ് എന്ന് മൂളും. പിന്നെ എന്തെങ്കിലും ഒക്കെ പറയും.
ഞാന്‍ ഒരു വിധം ചിത്രം വരക്കുമായിരുന്നു. അങ്ങിനെ വരച്ചു വരച്ചു തൃശൂര്‍ കാര്‍ എന്നെ വിളിച്ചു ണപ്പ് ടാവേ ... അങ്ങനെ ഈ ബ്ലോഗ്ഗിനു ഞാന്‍ പേരിട്ടു 'ണപ്പ് ടാവേ.ബ്ലോഗ്സ്പോട്ട്.കോം ' എങ്ങനെണ്ട്, ജാതി പേരല്ലേ ? വെടിക്കെട്ടില്ലണ്ട് എന്തുട്ട് തൃശൂര്‍ പൂരം ? അങ്ങനെ പോകും തൃശൂര്‍ ...
Subscribe to:
Post Comments (Atom)
No comments:
Post a Comment